• 2012 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷയുടെ ഫലപ്രഖ്യാപനം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കകം തിരഞ്ഞെടുക്കപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളില്‍ താഴെപ്പറയുന്ന നിബന്ധനകളോടുകൂടി സേ പരീക്ഷ നടത്തും. 2012 എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഏതെങ്കിലും രണ്ടു വിഷയങ്ങള്‍ക്ക് ഡി.പ്ളസ് ഗ്രേഡ് ലഭിക്കാത്തതുമൂലം ഉന്നതപഠനത്തിന് അര്‍ഹതനേടാത്ത റഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സേ പരീക്ഷയ്ക്ക് രജിസ്റര്‍ ചെയ്യാം. 2012 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ രണ്ട് പേപ്പറുകള്‍ക്ക് ഏതെങ്കിലും പ്രത്യേക സാഹചര്യത്താല്‍ ഹാജരാകാന്‍ സാധിക്കാത്ത റഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രസ്തുത പേപ്പറുകള്‍ക്ക് സേ പരീക്ഷ എഴുതാം. കൂടാതെ 2012 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് രജിസ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളില്‍ അപകടം, ഗുരുതരമായ രോഗം, അച്ഛന്‍, അമ്മ, സഹോദരങ്ങള്‍ എന്നിവരുടെ മരണം എന്നീ കാരണങ്ങളാല്‍ പരീക്ഷ എഴുതാനോ പൂര്‍ത്തിയാക്കാനോ കഴിയാത്തവര്‍ക്ക് രണ്ടില്‍ കൂടുതല്‍ പേപ്പറുകള്‍ പരീക്ഷയെഴുതുന്നതിനും അനുമതി ഉണ്ടായിരിക്കുന്നതാണ്. പരീക്ഷ കഴിഞ്ഞ് രണ്ടാഴ്ചയ്ക്കകം സേ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നതാണ്. സേ പരിക്ഷയിലൂടെ എസ്.എസ്.എല്‍.സി. യോഗ്യത നേടുന്നത് കുട്ടികളുടെ ഉപരിപഠനത്തെ ബാധിക്കില്ല.
  • – COURTESY – MATHRUBHOOMI
Advertisements