സര്‍ക്കാര്‍ LP – UP സ്കൂളുകളില്‍ ഇനി കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം വരുന്ന വര്‍ഷം (2012 – ’13) മുതല്‍ നിര്‍ബന്ധമാക്കകയാണ്.

നിങ്ങള്‍ക്ക് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും കിട്ടുവാന്‍ നിങ്ങളുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സമീപിക്കുക …

ഗവ. സര്‍ക്കുലറും അപേക്ഷയുടെ മാതൃകയും ഇതിനോടൊപ്പം കൊടുത്തിരിക്കുന്നു. ദയവായി പ്രയോജനപ്പെടുത്തുക ….

ICT Hardware equipments for Primary Schools 09.03.2012 – സര്‍ക്കലറിനായി ഇവിടെ ക്ലിക് ചെയ്യുക

A Model letter for Schools 10.03.2012 – മാതൃകാ അപേക്ഷാഫാറം

തീയതി :

പ്രേഷിതന്‍

ഹെഡ്മാസ്റ്റര്‍

……………………………………..സ്കൂള്‍

സ്വീകര്‍ത്താവ്

സെക്രട്ടറി

……………………………ഗ്രാമപഞ്ചായത്ത്/നഗരസഭ

(……………………….ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വഴി)

സര്‍,

വിഷയം:- പഞ്ചായത്തിന്റെ/നഗരസഭയുടെ പദ്ധതി വിഹിതത്തില്‍ നിന്നും സ്കൂളിന് ഐ.ടി ഉപകരണങ്ങള്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച്.

സൂചന:- 1. .(സാധാ)നം.നം.679/2012 l..സ്വ..വ നമ്പറിലെ 06.03.12-ലെ സര്‍ക്കാര്‍ ഉത്തരവ്.

2. എന്‍..പി.-3/80281/07 നമ്പറിലെ 09.03.12-ലെ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കത്ത്.

വിഷയത്തിലേയ്ക്ക് അങ്ങയുടെ ശ്രദ്ധ ക്ഷണിയ്ക്കുന്നു. ഞങ്ങളുടെ സ്കൂളില്‍ ………..കുട്ടികളും……..ഡിവിഷനുകളുമുണ്ട്. അടുത്ത വര്‍ഷം മുതല്‍ എല്‍.പി. തലം തൊട്ട് ഐ.ടി പഠനം നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കിലും സ്കൂളില്‍ ഇതിനനുസരിച്ചുള്ള ഐ.ടി പശ്ചാത്തല സൗകര്യം ഇപ്പോള്‍ നിലവിലില്ല. അതിനാല്‍ പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തി ഈ വര്‍ഷം തന്നെ ഞങ്ങളുടെ സ്കൂളിന് 6 ലാപ് ടോപ്പുകളും 1 മള്‍ട്ടിമീഡിയാ പ്രോജക്ടറും 1 മള്‍ട്ടിഫംഗ്ഷന്‍ പ്രിന്ററും (6×23,300+22,000+7750= 1,69,550/- രൂപയ്ക്ക്) അനുവദിച്ചു തരണമെന്ന് അപേക്ഷിക്കുന്നു.

എന്ന്,

(ഒപ്പ്)

……….സ്കൂളിന്റെ പ്രഥമാദ്ധ്യാപകന്റെ അപേക്ഷ തികച്ചും ന്യായയുക്തമാണ്. പരിഗണിക്കാവുന്നതാണ്.

(ഒപ്പ്)

..

(സീല്‍)

Advertisements