മുന്നറിയിപ്പ് -- ഈ സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകള്‍, അഭ്യുദയകാംക്ഷികള്‍. ഇതര ബ്ലോഗുകള്‍ എന്നിവയിലൂടെ ലഭ്യമാകുന്നതാകയാല് ഇവയ്ക്ക് ഔദ്യോഗികവും ആധികാരികവും ആയ യാതൊരു പരിവേഷവും ദയവായി കല്പിക്കരുത്. കേവലം അറിവ് പകരുക , പ്രയോജകീഭവിച്ചെങ്കില് സന്തോഷം --- ഇത്രമാത്രമേ ലക്ഷ്യമായുള്ളു. തെറ്റുകള്‍ ചൂണ്ടിക്കാട്ടി , നിര്‍ദ്ദേശങ്ങള്‍ പകര്‍ന്ന് നിങ്ങള്‍ക്കും ഇതില്‍ അണി ചേരാം.....
പൊതുവിദ്യാഭ്യാസ രംഗത്ത് ഐടി@സ്കൂളിന്റേയും വിക്ടേഴ്സ് ചാനലിന്റേയും സംഭാവനകളെക്കുറിച്ച് ഇനി ഏറെ കൊട്ടിഘോഷിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. ഐസിടിയുടെ വ്യാപനം വരുത്തുന്ന ഗുണപരമായ മാറ്റങ്ങള്‍ നേരിട്ട് അനുഭവിക്കുന്ന അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മറിച്ചൊരു അഭിപ്രായമുണ്ടാകില്ല. എന്നാല്‍, പൊതുസമൂഹത്തിലേക്ക് ഇക്കാര്യങ്ങള്‍ വേണ്ടവിധം പകരപ്പെട്ടിട്ടുണ്ടോയെന്നത് സംശയമാണ്. ഒരുപക്ഷേ, ഒന്നിനുപിറകേ മറ്റൊന്നായുള്ള മികവുകളുടെ ശൃംഖലകള്‍ക്കിടെ അക്കാര്യം വിസ്മരിക്കപ്പെട്ടുപോയതാകാം പ്രധാന കാരണം. രസതന്ത്രം, ജീവശാസ്ത്രം, ഭൗതികശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നീ മേഖലകളില്‍ പത്താം ക്ലാസിലെ പാഠഭാഗങ്ങള്‍ ആസ്പദമാക്കി അതതുമേഖലകളിലെ വിദഗ്ദ്ധര്‍ തയ്യാറാക്കിയ വെബ്പോര്‍ട്ടല്‍ നമ്മിലെത്രപേര്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്? പാഠഭാഗങ്ങള്‍ ഇന്ററാക്ടീവ് അനിമേഷനുകള്‍ വഴി എളുപ്പം മനസ്സിലാക്കാനും വിവിധ പരീക്ഷണങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്വയം ചെയ്തു നോക്കാനും സഹായിക്കുന്ന തരത്തിലാണ് പോര്‍ട്ടലിന്റെ രൂപകല്പന. പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട അനിമേഷനുകള്‍ക്ക് പുറമേ ജാവാ അപ്ലെറ്റുകള്, വീഡിയോകള്‍, ഗ്രാഫുകള്‍, ചിത്രങ്ങള്‍ തുടങ്ങിയ സ്വതന്ത്ര സോഫ്റ്റ്വെയര് സങ്കേതങ്ങളും പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഡൌണ്‍ലോഡു ചെയ്ത് പിന്നീട് ഇന്റര്‍നെറ്റ് കണക്ഷനില്ലാതെ തന്നെ (ഓഫ് ലൈനായും) ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് പോര്‍ട്ടല്‍ രൂപകല്പന ചെയ്തിരിക്കുന്നത്.ഇപ്പോള്‍ ഇതാ, വിക്ടേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന എസ്.എസ്.എല്‍.സി ഒരുക്കം 2012 പരിപാടിയുടെ ഉള്ളടക്കം മുഴുവന്‍ ഉള്‍പ്പെടുത്തി itsvicters എന്ന യുട്യൂബ് ചാനലും പ്രവര്‍ത്തനം തുടങ്ങി.പത്താം ക്ളാസിലെ ഭാഷ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിഷയങ്ങളും ഇനിമുതല്‍ ഇതില്‍ ലഭ്യമാകും. വിശദപഠനം, റിവിഷന്‍, മാതൃകാ ചോദ്യങ്ങള്‍, വാമിങ് അപ്, കൌണ്ട്ഡൌണ് എന്നിങ്ങനെ അഞ്ച് ഘട്ടങ്ങളായാണ് സംപ്രേഷണം.152 അധ്യാപകര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ എങ്ങനെ പരീക്ഷയ്ക്ക് സജ്ജരാകണം, ഓരോ വിഷയത്തിലെയും എളുപ്പവഴികള്‍, ഓര്‍മിക്കേണ്ട കാര്യങ്ങള്‍, കഴിഞ്ഞ വര്‍ഷത്തെ ചോദ്യപേപ്പറുകളുടേയും പരീക്ഷയ്ക്ക് വരാന്‍ സാധ്യതയുള്ള ചോദ്യങ്ങളുടേയും വിശകലനം തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ദിവസവും രാവിലെ 6.30 നും, 11.30 നും ഉച്ചയ്ക്ക് 1.30 നും, വൈകുന്നേരം 5.30നും, രാത്രി എട്ട് മണിക്കും വിക്ടേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന എസ്.എസ്.എല്‍.സി ഒരുക്കം 2012 ഇന്റര്‍നെറ്റില്‍ ലൈവായി www.victers.itschool.gov.in വഴിയും കാണാം. യുട്യൂബ് ചാനലില്‍ ഏത് സമയത്തും വിഷയാധിഷ്ഠിത തിരച്ചില്‍ നടത്താനും സൌകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. ഐടി@സ്കൂള്‍ വിക്ടേഴ്സ് വിദ്യാഭ്യാസ ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന എസ്.എസ്.എല്‍.സി ഒരുക്കം 2012 പരിപാടിയുടെ ഉള്ളടക്കം മുഴുവന്‍ ഉള്‍പ്പെടുത്തി www.youtube.com/itsvicters എന്ന യുട്യൂബ് ചാനലും പ്രവര്‍ത്തനം തുടങ്ങി. ദിവസവും രാവിലെ 6.30 നും, 11.30 നും ഉച്ചയ്ക്ക് 1.30 നും, വൈകുന്നേരം 5.30നും, രാത്രി എട്ട് മണിക്കും വിക്ടേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന എസ്.എസ്.എല്‍.സി ഒരുക്കം 2012 ഇന്റര്‍നെറ്റില്‍ ലൈവായി www.victers.itschool.gov.in വഴിയും കാണാം. യുട്യൂബ് ചാനലില്‍ ഏത് സമയത്തും വിഷയാധിഷ്ഠിത തിരച്ചില്‍ നടത്താനും സൌകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.
നന്ദി - വി.കെ. നിസാര്‍ മാഷ്
LIKE A MIRROR I WILL REFLECT MY THOUGHTS AND DEEDS. YOU CAN AGREE OR DISAGREE WITH ME IN ALL BLOGS, BUT MY INTENTION IS FAIR AND FINE.
പറവ ആകാശത്തോടു തിരക്കി - 'ഞാനൊരു ശല്യമാണോ ...?'
ആകാശം അവിസ്മയത്തിന്റെ മിന്നല്‍ക്കൊടി ഉയര്‍ത്തി ... ഒന്നു നോക്കി....
പറവ വീണ്ടും അക്ഷമയുടെ ചിറകടിയുമായി - 'ആട്ടേ ...ഞാനൊരു ശല്യമല്ലേ...?'
അനന്തനീലിമയുടെ ചുരുളിനുള്ളില്‍ വീണ്ടും അവിടെ മൗനം തളം കെട്ടി.
തലങ്ങനെയും വിലങ്ങനെയും നേരെ പാരിലേക്കൂളിയിട്ടും പൊടുന്നനെ വാനിലേക്കുയര്ന്നും തൂവലുകള്‍ ചിതറിയും പറവ വീണ്ടും വീണ്ടും തിരക്കി...
ഗഗനനിസ്സംഗതയുടെ വന്യതയില്‍ അസ്വസ്ഥത കരിമേഘമായി ...ദുന്ദുഭി മുഴങ്ങി ...മഴയായി....
ഏതോ പാഴ്മരക്കൊമ്പില്‍, ഒലിച്ചിറങ്ങുന്ന ജലകണങ്ങള്‍ ചുണ്ടാല്‍ നീക്കി പറവ ആ ചോദ്യം സ്വയം ചോദിക്കാന്‍ തുടങ്ങി ..........?
-ആര്.പ്രസന്നകുമാര്‍ - ൧൫-൦൯-൨൦൧൧
ഈ ബ്ളോഗ് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്കും സ്കൂള്‍ തലത്തില്‍ ഐ.ടി. കൈകാര്യം ചെയ്യുന്നവര്‍ക്കും ഇതര അന്വേഷണകുതുകികള്‍ക്കും വേണ്ടിയാണ്. ഇവിടെ അപാകതകളും പരിമിതികളും തീര്‍ച്ചയായും ഉണ്ട്. ഇവിടെ നിങ്ങള്‍ക്ക് തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാട്ടാം, പറ്റുമെങ്കില്‍ തിരുത്താം.....
നിങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ഇ മെയിലായി അയക്കാം...
നിങ്ങള്‍ക്ക് ഈ ബ്ളോഗില്‍ എഴുതാന്‍ കഴിയുമെങ്ങില്‍ (ഐ.ടി അധിഷ്ഠിതമായി മാത്രം) അത്തരം ലേഖനങ്ങള്‍ ഇ മെയിലായി അയക്കാം....
ഇത് ഒരൊറ്റയാള്‍ പ്രകടനമായി ചുരുങ്ങാതിരിക്കാന്‍ ഏവരേയും സുസ്വാഗതം ചെയ്യുന്നു .............