ന്യൂഡല്‍ഹി: വരുന്ന കേന്ദ്ര ബജറ്റു കണക്കിലെടുത്ത്‌ ആദായ നികുതി ഇളവു വാര്‍ഷിക പരിധി അഞ്ചുലക്ഷമായി ഉയര്‍ത്താന്‍ സമ്മര്‍ദ്ദമേറുന്നു. പുതിയ പ്രത്യക്ഷ നികുതി ചട്ടം

പരിശോധിക്കുന്ന പാര്‍ലമെന്റ്‌ സമിതി അംഗങ്ങളായ എംപിമാരില്‍ ഭൂരിഭാഗവും ഇതേ അഭിപ്രായക്കാരാണ്‌.

ബിജെപി നേതാവും മുന്‍ധനമന്ത്രിയുമായ യശ്വന്ത്‌ സിന്‍ഹ ചെയര്‍മാനായ സമിതി മാര്‍ച്ച്‌ രണേ്‌ടാടെ റിപ്പോര്‍ട്ടിന്‌ അന്തിമ രൂപം നല്‍കി പാര്‍ലമെന്റിനു മുമ്പാകെ സമര്‍പ്പിക്കും. 24 നു കമ്മിറ്റി വീണ്‌ടും യോഗം ചേരുന്നുണ്‌ട്‌.

നാണ്യപ്പെരുപ്പത്തിന്റെയും രൂപയുടെ വിലയിടിവിന്റെയും പശ്ചാത്തലത്തില്‍ ആദായനികുതി ഇളവു പരിധി അഞ്ചുലക്‌ഷമാക്കണമെന്നു എംപിമാര്‍ ആവശ്യപ്പെട്ടു. അടുത്ത സാമ്പത്തികവര്‍ഷം പ്രത്യക്ഷ നികുതി ബില്ലിന്‌ പാര്‍ലമെന്റിന്റെ അനുമതി ലഭിക്കുമെന്നാണു സര്‍ക്കാരിന്റെ പ്രതീക്ഷ. കരടു റിപ്പോര്‍ട്ടില്‍ നികുതി പരിധി ഇപ്പോഴുള്ള 1.80 ലക്ഷം രൂപയില്‍ നിന്നു മൂന്നു ലക്ഷമായി ഉയര്‍ത്താനാണ്‌ സമിതി ശിപാര്‍ശ ചെയ്‌തത്‌. ഇതു കൂടാതെ പരിധി രണ്‌ടുലക്ഷമാക്കിക്കൊണ്‌ട്‌ മൂന്നുവിഭാഗങ്ങളിലായി സ്ലാബ്‌ കൊണ്‌ടുവരാനും നിര്‍ദേശിക്കുന്നുണ്‌ട്‌.

നിലവില്‍ 1.80 ലക്ഷം മുതല്‍ അഞ്ചുലക്ഷം വരെ വരുമാനത്തിനു പത്തുശതമാനവും 5-8 ലക്ഷം വരെ 20 ശതമാനവും അതിനു മുകളില്‍ 30 ശതമാനവുമാണു നി്‌കുതി ചുമത്തുന്നത്‌. 1961 ലെ ആദായനികുതി നിയമത്തിനു പകരമായാണു പുതിയ പ്രത്യക്ഷ നികുതി ചട്ടം ആവിഷ്‌കരിക്കുന്നത്‌.

Advertisements